Mar 21, 2023

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു


പെരിന്തൽമണ്ണ: വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. ​

ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡൻറാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാർഥിനിയാണ്. കോളജിന് സമീപമായിരുന്നു വാഹനാപകടമുണ്ടായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only