Mar 31, 2023

വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു


കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി , വിഭാഗം പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടന കർമം നിർവഹിച്ചു.
പഞ്ചായത്തിലെ 8 എസ്.സി വിഭാഗം വിദ്യാർത്ഥികൾക്കാണ് 360000 രൂപയുടെ ലാപ് ടോപ് ലഭ്യമായത്.

ചടങ്ങിൽ പഞ്ചാ. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ്,
ഗ്രാമ പഞ്ചായത്തംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത് , കുഞ്ഞാലി മമ്പാട്ട്, റുഖിയ റഹീം, സുനിത രാജൻ, ശിവദാസൻ നിർവഹണ ഉദ്യോഗസ്ഥ ഗിരിജ എൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only