മുക്കം: 2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യു. ഡി. എഫ് കമ്മിറ്റി ആഹ്വന പ്രകാരം കാരശ്ശേരി പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉത്ഘാടനം ചെയ്തു.യു. ഡി. എഫ് ചെയർമാൻ കെ. കോയ ആദ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂ ളി,യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ കെ. ടി മൻസൂർ, റോയി മാസ്റ്റർ,അഡ്വ:മുഹമ്മദ് ദിശാൽ, എംടി സൈദ് ഫസൽ, റിൻസി ജോൺസൺ, ഗസീബ് ചാലോളി, കെ കൃഷ്ണദാസൻ, ഷാനി ചോണാട്, നിഷാദ് വീച്ചി തനു ദേവ് കെ,എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡണ്ട് എടത്തൽ ആ മിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂടത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് ത ച്ചാറമ്പത്ത്,ജംഷീദ് ഒളകര, സുനിതാ രാജൻ, കുഞ്ഞാലി മമ്പാട്ട്,റുക്കിയ റഹീം എന്നിവർ നേതൃത്വം നൽകി.
Post a Comment