മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി , എസ്. ടി വിഭാഗം കുട്ടികൾക്ക്പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങളായ മേശ, കസേര എന്നിവ നൽകിയത്. ജി.എൽ.പി.എസ് ആനയാം കുന്നിൽ വെച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടന കർമംനിർവഹിച്ചു.
പഞ്ചായത്തിലെ 67 എസ്.സി വിഭാഗം കുട്ടികൾക്കും , 8 എസ്.ടി വിഭാഗം കുട്ടികൾക്കും പഠനോപകരണങ്ങൾ ലഭ്യമായി.
375000 രൂപയുടെ ഫർണിച്ചറുകളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ പഞ്ചാ. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, പി ടി എ പ്രസിഡന്റെ് ഗസീബ് ചാലൂളി , നിർവഹണ ഉദ്യോഗസ്ഥ ഗിരിജ എൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment