Mar 21, 2023

മാസപ്പിറവി ദൃശ്യമായില്ല, സൗദിയിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച


ജിദ്ദ: മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈർ, സുദൈർ എന്നിവിടങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. നാളെ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുക. സുപ്രിംകോടതി പ്രതിനിധികളും ഇവിടെയെത്തിയിട്ടുണ്ട്. വൈകാതെ കോടതിയുടെ തീരുമാനമുണ്ടാകും. മാസപ്പിറവി നിരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരിക്ഷിക്കാനായിരുന്നു ആഹ്വാനം. നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളെയോ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുക. ഇന്ന് (ചൊവ്വ) റിയാദിലെ ഇറാഖ് കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് എല്ലാവർക്കും റമദാൻ ആശംസ നേർന്നു. 


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only