Mar 21, 2023

കൂടരഞ്ഞി സ്രാമ്പിയിൽ കാട്ടുതീ: ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു


കൂടരഞ്ഞി : 

കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു. കുരീകാട്ടിൽ പൈലി, ഒതയമംഗലത്തിൽ പ്രമോദ് എന്നിവരുടെ ഭൂമിയിലാണ് തീ പിടിച്ചത്. കുരുമുളക്, കമുക്, റബ്ബർ തുടങ്ങിയവ കത്തിനശിച്ചു. ഉടുമ്പുപാറ വനമേഖലയുടെ താഴ്‌വാരത്തിലുള്ള ഭൂമിയുടെ അടിക്കാടിനാണ് ആദ്യം തീ പിടിച്ചത്.

അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലമായതിനാൽ നാട്ടുകാർ പച്ചിലകൾകൊണ്ട് തല്ലിക്കെടുത്തിയാണ് കാട്ടുതീ നിയന്ത്രണവിധേമാക്കിയത്. രണ്ട് ദിവസമായിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വേനൽ കനത്തതോടെ മലയോര മേഖല കാട്ടുതീ ഭീഷണിയിലാണിപ്പോൾ. ഒട്ടേറെയിടങ്ങളിലാണ് ഇതിനകം തീപ്പിടിത്തം ഉണ്ടായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only