Mar 21, 2023

സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു


തിരുവനന്തപുരം:

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏപ്രിൽ ഒന്ന് മുതൽ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. നിർദ്ദേശങ്ങൾ പരിഗണിച്ച് ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും.പൊതുഭരണവകുപ്പിനാണ് പദ്ധതി നിർവ്വഹണത്തിന്റെ ചുമതല.

പുതിയ സംവിധാനം നടപ്പാക്കിയാൽ പഞ്ച് ചെയ്തു ജോലിയിൽ പ്രവേശിച്ച ശേഷം പുറത്തിറങ്ങുമ്പോഴും കയറുമ്പോഴും വീണ്ടും പഞ്ച് ചെയ്യണം. ഇതുവഴി ഒരു ജീവനക്കാരൻ എത്ര സമയം ഓഫീസിലുണ്ടായിരുന്നു എന്ന് അറിയാനാവും. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാർഡിന് പകരം പുതിയ കാർഡ് നിലവിൽ വരും. ജോലിക്കിടെ പുറത്തിറങ്ങി അരമണിക്കൂറിന് ശേഷമാണ് തിരിച്ചെത്തിയതെങ്കിൽ അത്രയും സമയം ജോലി ചെയ്തില്ലെന്ന് രേഖപ്പെടുത്തും. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only