Mar 10, 2023

റോഡരികിൽ മാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു പ്രദേശവാസികൾ പ്രതിഷേധത്തിൽ


കൂടരഞ്ഞി : കൊമ്മ കൂട്ടക്കര റൂട്ടിൽ സ്ഥിരമായി മാലിന്യം റോഡിൽ തള്ളുന്നതായി പരാതി. കൂടുതലും ഭക്ഷണാവശിഷ്ടങ്ങളാണ്. വിവിധ ആഘോഷ പരിപാടികളിൽ നിന്നും വരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, പാർസൽ വാങ്ങുന്ന ഭക്ഷണ അവശിഷ്ടം എന്നിവ പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച് പല സ്ഥലങ്ങളിലായി റോഡരികിൽ വലിച്ചെറിഞ്ഞ രീതിയിലാണുള്ളത് . മുൻപും ഇത്തരം പ്രവണതകൾ ഈ റൂട്ടിൽ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only