കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗിന്റെ നേതൃത്വത്തിൽ ഗ്യാസ് വിലവർധനവിനെതിരെ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു.
അവശ്യസാധനങ്ങളുടെ വില വർദ്ധനവിനൊപ്പം തന്നെ ഗ്യാസ് വിലയും ക്രമാതീതമായി ഉയരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതായി വനിതാ ലീഗ് നേതൃത്വം ആരോപിച്ചു,
പ്രസിഡന്റ് സാഹിനാ നാസർറിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ വനിതാ ലീഗ് ഭാരവാഹികളായ
സാറാബി,അസ്മാബി ചെറുശ്ശേരി,ആമിന ഓ കെ,മുംതാസ് യൂ കെ,ഉമൈമത്ത്,സുഹറ,മുംതാസ് എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ജംഷി ഫൈസൽ സ്വാഗതവും ട്രഷറർ റുഖിയ കമ്പക്കോടൻ നന്ദിയും പറഞ്ഞു.
Post a Comment