അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം ചെയ്തു.വീടുകളിലെ അടുക്കളയിൽ തന്നെ സ്ഥാപിക്കാവുന്നതാണ് ജി-ബിൻ. ഫ്ലാറ്റുകളിലെയും വീട്ടിലെയും മാലിന്യങ്ങൾ നിക്ഷേപിക്കാൻ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തിയ ജൈവ മാലിന്യ സംസ്കരണത്തിനുള്ള ജീ - ബിൻ വിതരണ ഉദ്ഘാടനം *ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്* നിർവഹിച്ചു.. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവി അദ്ധ്യക്ഷത വഹിച്ചു.
. ക്ഷേമകാര്യ ചെർപേഴ്സൺ റോസിലിടീച്ചർ, ,മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ബിന്ദു ജയൻ , വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
Post a Comment