മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ ഇന്ന് രാവിലെ 9:45 ന് അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുക്കം ഭാഗത്തേക്ക് വരുകയായിരുന്നു ബസ്സുമാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരനായ കൊടിയത്തൂർ സ്വദേശി നിഥുൻലാലിനെ പരിക്കുകളോടെ അഗസ്ത്യൻമുഴിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിച്ചെങ്കിലും തുടർ ചികിത്സക്ക് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment