Mar 26, 2023

കരുണം സിനിമയിലെ നായിക ഏലിയാമ്മ അന്തരിച്ചു


ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുന്നുംകൈയിലെ തടത്തിൽ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000ൽ റിലീസ് ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് കരുണം പറഞ്ഞത്. ഏലിയാമ്മയ്ക്കൊപ്പം കുര്യൻ ജോസഫ് എന്ന വാവച്ചനും പ്രധാനവേഷത്തിലെത്തി. ഈ സിനിമയ്ക്ക് 2000-ൽ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. 2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ ‘കരുണം’ 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി.  

പരേതനായ തടത്തിൽ ഔസേപ്പ് ആണ് ഭർത്താവ്. മക്കൾ: ലീലാമ്മ മഠത്തിപ്പറമ്പിൽ, ജോസഫ് (തൃശ്ശൂർ), കുട്ടിയമ്മ കാരമുള്ളേൽ (കോട്ടയം), റോസമ്മ തുരുത്തേൽ (കോട്ടയം), സെബാസ്റ്റ്യൻ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കൾ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചൻ, ജേക്കബ്, ത്രേസ്യാമ്മ, സെലിൻ, സുബൈദ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only