Mar 9, 2023

നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താനുള്ള ശ്രമത്തിനിടയിൽ എയർ ഇന്ത്യാ ക്വാബിൽ ക്രുവായ വയനാട് സ്വദേശി പിടിയിലായി.


മാനന്തവാടി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താനുള്ള ശ്രമത്തിനിടയിൽ എയർ ഇന്ത്യാ ക്വാബിൽ ക്രുവായ വയനാട് സ്വദേശി പിടിയിലായി. എടവക കമ്മോം കുനിയിൽ ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹറൈൻ കോഴിക്കോട് കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാ നത്തിലായിരുന്നു പരിശോധന. കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കവെയാണ് ഷാഫി പിടിയിലാകുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only