Mar 7, 2023

ഇന്ത്യയിൽ ലഭിക്കുന്ന മിക്കവാറും എല്ലാ ഐസ്ക്രീം കമ്പനികളുടെ പുറത്ത് Frozen dessert എന്ന് എഴുതിയിരിക്കുന്നത് കാണാം. എന്തിനാണത്?


ഇന്ത്യയിൽ "ഐസ് ക്രീം" എന്ന പേരിൽ വിൽക്കപ്പെടുന്നതെല്ലാം യഥാർത്ഥ ഐസ് ക്രീം അല്ല, ഫ്രോസൺ ഡെസ്സേർട് ആണ്.

FSSAI നിബന്ധന പ്രകാരം ഐസ്ക്രീമിൽ പാലും ,പാൽ കൊഴുപ്പും ആയിരിക്കണം പ്രധാന ഘടകങ്ങൾ. അതിൽ വെജിറ്റബിൾ എണ്ണയും, വെജിറ്റബിൾ കൊഴുപ്പുകളും പാടില്ല.

ഐസ്ക്രീമുമായി രൂപസാദൃശ്യവും, സ്വാദുമുള്ള, എന്നാൽ വെജിറ്റബിൾ എണ്ണ/കൊഴുപ്പ് അടങ്ങിയ പാൽ ഉത്പന്നങ്ങൾ Frozen dessert അഥവാ Frozen confection എന്ന പേരിലെ വിൽക്കാൻ പാടുള്ളൂ. ഇതിനെക്കുറിച്ച് ഭൂരിപക്ഷം ഉപഭോക്താക്കൾക്കും അറിവില്ല എന്നതാണ് സത്യം. ഈ അറിവില്ലായ്മ മുതലെടുത്താണ്  നിർമ്മാതാക്കളും, വ്യാപാരികളും ഇത് വിൽക്കുന്നത്.Frozen dessert നിർമ്മിക്കാൻ ചെലവ് വളരെ കുറവായതിനാൽ കടകളിൽ ലഭിക്കുന്നത് കൂടുതലും അതാണ്. എന്നാൽ യഥാർത്ഥ ഐസ് ക്രീമുമായി വിലയിൽ വ്യത്യാസം ഇല്ല താനും. 

ഈ ഉത്പന്നത്തിന്റെ പുറത്തു വ്യക്തമായി Frozen dessert എന്ന ലേബൽ ചേർത്തിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.പാക്കിങ്ങിൽ ഉള്ള പേരും, ചിത്രവും ഉപഭോക്താവിനെ ആകർഷിക്കാൻ മാത്രം ഉള്ളവയാണ്. അത് മാത്രം ശ്രദ്ധിച്ചാൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.പാക്കിങ്ങിന് പുറമെ എഴുതിയിരിക്കുന്ന ലേബൽ ശ്രദ്ധിക്കുക.
മിക്കവാറും തീരെ ചെറിയ അക്ഷരങ്ങളിൽ Frozen dessert എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.

ചിലപ്പോൾ ഒന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല, ഇത് നിയമവിരുദ്ധമാണ്. അത് Frozen dessert എന്ന് ഉറപ്പിക്കാം.ingredients ശ്രദ്ധിക്കുക. Vegetable oil/fat/solids/protein എന്നിവയിൽ ഏതെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് Frozen dessert തന്നെ ആണ്.ഐസ്ക്രീം എന്ന് പുറമെ വ്യക്തമായി എഴുതിയിട്ടില്ലെങ്കിൽ അത് ഐസ് ക്രീം അല്ല.പല ഐസ്ക്രീം നിർമ്മാതാക്കളും ഫ്രോസൺ ഡെസ്സേർട്ടും വിൽക്കുന്നുണ്ട്.

 ഇന്ത്യയിലെ ദുർബ്ബലമായ നിയമങ്ങൾ  കൊണ്ടാണ്  ഐസ് ക്രീം നിർമ്മാതാക്കൾ ഇങ്ങനെ  സമർത്ഥമായി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് .അത് കൊണ്ട് ഉപഭോക്‌തൃ കോടതിയിൽ ഇവയെ ചോദ്യം ചെയ്യുന്നത് കൊണ്ട് കാര്യമില്ല. നമ്മൾ പരസ്യങ്ങളിൽ വഞ്ചിതരാകാതെ ഐസ്ക്രീം ആണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം  ഉല്പന്നങ്ങൾ  വാങ്ങുക.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only