തിരുവനന്തപുരം: രാത്രികാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സിബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പിന്‍റെ ഉത്തരവ്.
രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളില്‍ ഈ നിബന്ധന ബാധകമാണ്.
രാത്രികാലങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മിന്നൽ ഒഴികെയുള്ള എല്ലാ ബസുകളിലും ഇതു ബാധകമാണ്. മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്‍റണി രാജു നിര്‍ദേശിച്ചത്.
Post a Comment