കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. പി സ്മിത യെ അപമാനിച്ച എൽ. ഡി. എഫ് മെമ്പർമാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു. ഡി. എഫ് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി. കെ കാസിം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒന്നാം തീയ്യതി നടന്ന ഭരണ സമിതി യോഗത്തിൽ വെച്ചാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെ ഇടതു മെമ്പർ മാർ ജാതി പേര് വിളിച്ച് അപമാനിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തത്.മൂന്നാം തീയതി ഇതു സംബന്ധിച്ച് പരാതി dysp ക്ക് കൊടുത്തെങ്കിലും ഇതു വരെ കേസെടുത്തില്ല. ഇനിയും പ്രതികൾക്കെതിരെ കേസ് എടുത്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും സമരക്കാർ പറഞ്ഞു.
പഞ്ചായത്ത് യു. ഡി. എഫ് ചെയർമാൻ കെ. കോയ ആദ്യക്ഷത വഹിച്ചു.എം. ടി. അഷ്‌റഫ്, യൂനുസ് മാസ്റ്റർ,
സമാൻ ചാലൂളി,സലാം തേക്കുംകുറ്റി, ഇ. പി ഉണ്ണികൃഷ്ണൻ, എം.ടി സൈത് ഫസൽ, മുഹമ്മദ് ദിശാൽ, ഗസീബ് ചാലൂളി, സാദിഖ് കുറ്റി പറമ്പ, സി. വി ഗഫൂർ, സത്യൻ മുണ്ടയിൽ, റിൻസി ജോൺസൻ, കെ. കൃഷ്ണദാസൻ, എ. കെ. സാദിഖ്, ഫൈസൽ എം. പി, റഷീഫ് കണിയാത്ത് എന്നിവർ സംസാരിച്ചു.
Post a Comment