തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളെ ഒരുമിപ്പിച്ച് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ *തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദിക്ക്* തിരുവമ്പാടിയിൽ ചേർന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തക കൂട്ടായ്മയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉൽഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ സാംസ്കാരിക സംഘടനകളുടെയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായി പ്രവർത്തിക്കുവാൻ നേതൃത്വമാകുകയാണ് സാംസ്കാരിക സൗഹൃദ വേദി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൺ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വേദി വർക്കിങ്ങ് ചെയർമാൻ പി.ടി. ഹാരിസ് അധ്യക്ഷനായിരുന്നു. കേരള മുസ്ലീം പണ്ഡിത സഭ സെക്രട്ടറി വി.പി. ഷൗക്കത്തലി, സേക്രട്ട് ഹാർട്ട് ഫെറോന ചർച്ച് അസിസ്റ്റന്റ് വികാരി ഫാ: ജോമൽ കപ്പൂച്ചിൻ, വർക്കല ശിവഗിരി മഠം സ്വാമികൾ ജ്ഞാന തീർത്ഥ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , കെ.അബൂബക്കർ മൗലവി എന്നിവർ ആശംസ പ്രസംഗം നടത്തി. സാംസ്കാരിക സൗഹൃദവേദി സെക്രട്ടറി സുന്ദരൻ എ. പ്രണവം സ്വാഗതവും, വർക്കിങ്ങ് ചെയർമാൻ അജു എമ്മാനുവൽ നന്ദിയും രേഖപ്പെടുത്തി. ഇഫ്താർ വിരുന്നോടെ പരിപാടി സമാപിച്ചു.
സുന്ദരൻ എ പ്രണവം
സെക്രട്ടറി
Post a Comment