സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും.
സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തീയതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
2023 മെയ് 5 വരെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതാണെന്നും എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിലായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. മെയ് 4 മുതൽ സാധാരണ സമയക്രമത്തിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ജില്ല തിരിച്ചുള്ള റേഷൻ കടകളുടെ പ്രവർത്തി സമയം;
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ രാവിലെ 8 മണി മുതൽ ഒരുമണി വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ എഴ് മണിവരെയും പ്രവർത്തിക്കും.
Post a Comment