കോടഞ്ചേരി: കെട്ടിടനികുതി വർദ്ധനവിനെതിരെയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിന്റെ കുത്തനെയുള്ള വർദ്ധനവിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫണ്ടുകൾ വെട്ടിക്കുറച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയ സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധരണ നടത്തി.
കേരള ബഡ്ജറ്റിലൂടെ നിത്യോപയോഗ സാധനങ്ങൾ അടക്കം എല്ലാത്തിന്റെയും വില 50% ത്തോളം വർദ്ധിപ്പിച്ച് ജനജീവിതം ദുസകമാക്കി, നിർമ്മാണ മേഖലയെ സ്തംഭനത്തിൽ ആക്കി. കാർഷിക വിളകളുടെ വില തകർച്ചയും രോഗങ്ങളും കാട്ടുമൃഗ ശല്യവും മൂലം പൊറുതിമുട്ടിയ കർഷകർക്ക് ഒരു ആശ്വാസവും നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധരണ.
ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ മെമ്പർ ബോസ് ജേക്കബ് ധർണ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജോർജ് എം തോമസ് മച്ചുകുഴി, വിൻസന്റ് വടക്കേമുറിയിൽ, ചിന്ന അശോകൻ, ജോബി ജോസഫ്, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, റോയി കുന്നപ്പള്ളി, ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, ആന്റണി നീർവേലി, ലീലാമ്മ മംഗലത്ത്,ബാബു പട്ടരാട്, ജിജി എലുവാലുങ്കൽ, കുമാരൻ കരിമ്പിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, സേവ്യർ കുന്നത്തേട്ട്,കുര്യൻ കൊട്ടാരത്തിൽ, ജോസഫ് ആലവേലി എന്നിവർ പ്രസംഗിച്ചു.
Post a Comment