കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് ഉൽഘടനം 29/4/23 ന്
ബഹു. തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും.
മലയോര കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്ന കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് തുടങ്ങിയവ. ഇത് രണ്ടും ഇപ്പോൾ പണി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയാണ്.
തിരുവമ്പാടി എം. എൽ എ ശ്രീ. ലിന്റോ ജോസഫ് ന്റ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-2023 വാർഷികപദ്ധതിയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് എന്നിവയാണ് 29/4/2023 ന് ഉത്ഘാടനം ചെയ്യുന്നത്
ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുഖ്യഥിതി ആകും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്‌റഫ് മാസ്റ്റർ,കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി. പി. ജമീല. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബോസ് ജേകബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും.
Post a Comment