കോടഞ്ചേരി: ചെമ്പുകടവിൽ ബോസ്ട്രിങ് ആർച്ച് മോഡൽ പാലം നിർമാണം പുരോഗമിക്കുന്നു. ചെമ്പുകടവ് അങ്ങാടിക്കു സമീപം ചാലിപ്പുഴയിൽ 55 മീറ്റർ നീളത്തിൽ ഒറ്റ സ്പാനിൽ നിർമിക്കുന്ന ബോസ്ട്രിങ് ആർച്ച് മോഡൽ പാലത്തിന് 6.38 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. പാലത്തിന്റെ കോൺ
ക്രീറ്റ് ആർച്ചിന്റെ നിർമാണം പൂർ ത്തിയായി. പാലത്തിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് ഇനി നടക്കാനുണ്ട്.
ഇരുവശങ്ങളിലും നടപ്പാതയോട് കൂടിയ പാലത്തിനു 12 മീറ്റർ വീതിയുണ്ട്. പുഴയിൽ നിന്നു പാലത്തിന്റെ കോൺക്രീറ്റ് ആർച്ചി ന്റെ ഉയരം 20 മീറ്ററാണ്. പാലത്തിനു ഒരറ്റത്ത് 100 മീറ്റർ നീളത്തി
ലും മറുഭാഗത്ത് 25മീറ്റർ നീളത്തിലും അനുബന്ധ റോഡും പണിയാനുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണു പാലത്തിന്റെ നിർമാണ കരാർ.
ഓരോ മഴക്കാലത്തും ചാലിച്ചുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാ കുമ്പോഴും വെള്ളം കയറി ഗതാഗതം മുടങ്ങുന്ന ബണ്ട് പാലമാണ്
ഇവിടെ ഉള്ളത്. തുഷാരഗിരി ആർച്ച് പാലം, കണ്ടപ്പൻചാൽ ആർച്ച് പാലം എന്നിവയ്ക്ക് പുറമേ കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാമത്തെ ആർച്ച് മോഡൽ പാലമാണ് പുതിയ ചെമ്പുകടവ് ബോസ്ട്രിങ് ആർച്ച് മോഡൽ പാലം. മലയോര ടൂറിസം വികസനത്തിന് ഒരു മുതൽക്കൂട്ടാണ് ഈ പുതിയ പാലം.
Post a Comment