വാർഡിലെ കരീറ്റിപ്പുറം ഭാഗത്തെ ജനങ്ങൾ വർഷങ്ങളായി കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്നവരാണ്. നിലവിൽ മാന്ത്ര കരീറ്റിപ്പുറം കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കളാണ് ഇവരെങ്കിലും ഉയർന്ന പ്രദേശത്തെ താമസക്കാരായതുകൊണ്ട് പലപ്പോഴും ഇവർക്ക് കുടിവെള്ളം ലഭിക്കാറില്ല.പദ്ധതി യുടെ ടാങ്ക് ഒൻപതാം വാർഡിലെ കളരികണ്ടിയിൽ ആണ് ഉള്ളത്. വേനൽ കാലത്ത് ഈ ടാങ്കിൽ നിന്നും ഉയർന്ന പ്രദേശത്ത് വെള്ളം തീരെ എത്താറില്ല.22 വർഷം ആയിട്ടും ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ ഇത് തന്നെയാണ്.
ഉയർന്ന പ്രദേശമായ കരീ റ്റിപ്പുറം ഭാഗത്ത് ഒരു പുതിയ ടാങ്ക് നിർമ്മിക്കുന്നതിലൂടെ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവും എന്ന് മനസ്സിലാക്കി വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ടിന്റെ ശ്രമഫലമായി കുന്നുമ്മൽ വാസു സരോജിനി കല്യാണി എന്നീ സഹോദരങ്ങൾ ഒരു സെന്റ് സ്ഥലം സൗജന്യമായി പഞ്ചയത്തിന് വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ടാങ്ക് നിർമ്മിക്കുന്നതിന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 834500 രൂപ വകയിരുത്തുകയും ചെയ്തു.ഇതേ പദ്ധതിക്ക് തന്നെ ജില്ലാ പഞ്ചായത്ത് പിന്നീട് 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ രണ്ട് ഫണ്ടും ഉപയോഗിച്ച് കൊണ്ടാണ് ഇപ്പോൾ മാന്ത്ര-കരീ റ്റിപ്പുറം ഭാഗത്തുള്ളവർക്ക് സ്വന്തമായി ഒരു കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പുതിയ കിണർ പമ്പ് ഹൌസ്,മോട്ടോർ,പൈപ്പ് ലൈൻ, 25000 ലിറ്റർ ടാങ്ക് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്താ ദേവി മൂത്തേടത്ത്,സത്യൻ മുണ്ടയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്,അഷ്റഫ് തച്ചാ റമ്പത്ത്, ശംസുദ്ധീൻ പി. കെ, രവീന്ദ്രൻ മഠത്തിൽ,സാദിഖ് കുറ്റി പറമ്പ്,ബൈജു പൊട്ടിയിൽ, ഹനീഫ സി. സി, അഭിജിത്ത് കെ, ആ ലിഹസ്സൻ കെ. കെ, ജാഫർ. ടി. എം,ഷാജ് മൻസൂർ,ഷിമിൽ ഇ. പി ഷഹാ
ർബാൻ സി. സി, രുഗ്മിണി സി എന്നിവർ സംസാരിച്ചു.
Post a Comment