കോടഞ്ചേരി : സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ വകയിരുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കും.നേരത്തേ ഓൺലൈനായി ഉദ്ഘാടനം തീരുമാനിച്ചത് മാറ്റി മന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന സംഘാടക സമിതിയോഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാനായ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അത്യക്ഷത വഹിച്ചു.
കൺവീനറും വികസന കാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കരാറുകാരുടെ പ്രതിനിധികളും പങ്കെടുത്തു. പ്രധാന കേന്ദ്രങ്ങളിൽ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കാനും ഉദ്ഘാടന പരിപാടിയിൽ നല്ല ജനപങ്കാളിത്വം ഉറപ്പു വരുത്താനും തീരുമാനിച്ചു
Post a Comment