Apr 25, 2023

മൂടിക്കെട്ടി പ്രതിഷേധിച്ചത് ജാള്യത മറക്കാൻ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി സ്മിത


മുക്കം:എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത് ജാള്യത മറക്കാൻ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി സ്മിത വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന എന്നിവർ പറഞ്ഞു.

കഴിഞ്ഞ ഒന്നാം തീയതി നടന്ന ഭരണസമിതി യോഗത്തിൽ വച്ചാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ കേട്ടാൽ അറക്കുന്ന ഭാഷയിൽ ഇടതുപക്ഷ മെമ്പർമാർ തെറി വിളിക്കുകയും ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇതിന്റ ജാള്യത മറക്കാനും ഇന്നത്തെ ഭരണസമിതി യോഗത്തിൽ ജനങ്ങളെ ബാധിക്കുന്ന കെട്ടിട നികുതി, പെർമിറ്റ് ഫീ വർധനവ് എന്നിവക്കെതിരെ യു. ഡി. എഫ് മെമ്പർമാർ കൊണ്ടുവന്ന അജണ്ടക്ക്‌ മറുപടി പറയാൻ ഇല്ലാത്തത് കൊണ്ടുമാണ് അവർ വായ മൂടി കെട്ടി വരേണ്ടി വന്നത്.
3/4/23 ന് DYSP ക്ക്‌ കൊടുത്ത പരാതിയിൽ ഇതു വരെ പോലീസ് കേസ് എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വടകര റൂറൽ എസ്. പി ക്കും പരാതി നൽകിയിട്ടുണ്ട്. ഉന്നത രാഷ്രീയ സമ്മർദം ഉള്ളത് കൊണ്ടാണ് കേസ് എടുക്കാൻ വൈകുന്നത് എന്നാണ് പോലീസിൽ നിന്ന് തന്നെ ലഭിക്കുന്ന വിവരം. കേസ് എടുക്കുന്ന വരെ മുന്നോട്ട് പോകുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.
പഞ്ചായത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. സർക്കാർ ഉത്തരവ് വരുന്നതിനു മുൻപ് തന്നെ കുടിവെള്ള വിതരണം തുടങ്ങിയ പഞ്ചയത്താണ് കാരശ്ശേരി. നിലവിൽ 3 വാഹനങ്ങളിൽ പകലും രാത്രിയുമായി കുടി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വാഹനങ്ങളിൽ കുടി വെള്ളം എത്തിക്കാനും പഞ്ചായത്ത് ഒരുക്കമാണ്. മറിച്ചുള്ള ആരോപണങ്ങൾ വസ്തുത വിരുദ്ധമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only