Apr 14, 2023

യൂത്ത് കോൺഗ്രസ്സ് മുക്കം മണ്ഡലം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.


മുക്കം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ , എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ പാർലമെന്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റി നൈറ്റ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ , പ്രതിഷേധ ദീപം മണ്ഡലം പ്രസിഡണ്ട് നിഷാദ് നീലേശ്വരത്തിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

മുക്കം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മധു മാസ്റ്റർ, സെക്രട്ടറിമാരായ ജുനൈദ് പാണ്ടികശാല, സുഭാഷ് മണാശ്ശേരി, ജവഹർബാൽ മഞ്ച് മുൻ ദേശീയ കോർഡിനേറ്റർ മുഹമ്മദ് ദിഷാൽ , യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി വൈസ് പ്രസിഡണ്ട്മാർ നിഷാദ് വീച്ചി, മുന്തിറ് സി എം ആർ,,നിയോജക മണ്ഡലം സെക്രട്ടറിമാരായ  ,   സവിജേഷ് മണാശ്ശേരി, സന്ദീപ് വാഴക്കാടൻ,സഫ്നാസ് മുക്കം,മണ്ഡലം സെക്രട്ടറിമാരായ ജലീൽ , ലെറിൻ റാഹത്ത്, ശിവദാസൻ,സിയാദ് മുക്കം,ശരത്ത് കുറ്റിപ്പാല,ബദർ സി എം ആർ, അഖിൽ,തുടങ്ങിയവർ സംസാരിച്ചു. ജംഷീർ മണാശ്ശേരി, ശബരി , ഷൈജു, സുഭാഷ് മുത്താലം , ആദിത്യൻ, അൽഗോഡ്സൻ , തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only