കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി പോഷൻ പക്വടാ " വളർച്ചയിൽ നിന്നും വളർച്ചയിലേക്" പദ്ധതിയുടെ ഭാഗമായി നടത്തിയ പോഷകാഹാര പ്രദർശനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അവർകളുടെ അധ്യക്ഷതയിൽ ബഹു :തിരുവമ്പാടി നിയോജക മണ്ഡലം
എം എൽ എ ശ്രീ :ലിന്റോ ജോസഫ് അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പുഷ്പഗിരി അങ്കണവാടിയിൽ വച്ചു നടന്ന പരിപാടിയിൽ
കെ വി ജോസ് മാസ്റ്റർ സ്വാഗതം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീമതി മേരി തങ്കച്ചൻ പരിപാടിക്ക് ആശംസകൾ അറിയിച്ചു ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് തോമസ് മാവറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ എട്ടാം വാർഡ് മെമ്പർ ശ്രീ :സുരേഷ് ബാബു എന്നിവർ സാനിധ്യം അറിയിച്ചു. വനിതാ ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി : ഫസ്‌ലി പി കെ നന്ദി അർപ്പിച്ചു.
അങ്കണവാടി പ്രീസ്കൂൾ കുഞ്ഞുങ്ങൾ അമ്മമാർ ഗുണഭോഗതാക്കൾ നാട്ടുകാർ അങ്കണവാടി വർക്കർമാർ എന്നിവർ അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു
പുഷ്പഗിരി അങ്കണവാടിയിൽ വച്ചു നടത്തിയ പരിപാടിയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അംഗൻവാടിയിലെ വർക്കർമാർ ധാന്യങ്ങൾ ചെറുധാന്യങ്ങൾ അവ ഉപയോഗിച്ച ഉണ്ടാക്കിയ പോഷകാഹാരങൾ ഇലകൾ പച്ചക്കറികൾ എന്നിങ്ങനെ മുപ്പത്തോളം പോഷക മൂല്യമടങ്ങുന്ന ആഹാര സാധങ്ങൾ പ്രദർശിപ്പിച്ചു. പോഷകാഹാര സംബന്ധിച്ച ചിത്രങ്ങൾ ചാർട്ടുകൾ പോഷക മൂല്യമടങ്ങുന്ന ആഹാര സാധനങ്ങളുടെ കൂട്ടുക്കൾ എന്നിവയുടെയും പ്രദർശനം നടത്തി. പോഷകമൂല്യമടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
Post a Comment