Apr 14, 2023

മുക്കത്തെ വ്യാപാരി കൂട്ടായ്മ മെഗാ ഇഫ്താർ സംഗമം നടത്തി.


മുക്കം:

മുക്കത്തെ വ്യാപാരി കൂട്ടായ്മ മെഗാ ഇഫ്താർ സംഗമം നടത്തി. മുക്കത്തെ മതമൈത്രിയും സാഹോദര്യവും പുതുക്കിക്കൊണ്ട് മുക്കത്തെ രണ്ടാമത് മെഗാ ഇഫ്താർ സംഗമം നടത്തി 1300 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ആവേശത്തോടെയാണ് പരിപാടിയെ ജനം വരവേറ്റത്. പരിപാടിയോനുബന്ധിച്ച് സൗഹൃദ സംഗമം നടത്തി. പരിപാടി ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ബക്കർ കളർ ബലൂൺ അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ ചെയർമാൻ പിടി ബാബു കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത,സി പി ചെറിയ മുഹമ്മദ്,എംടി അഷ്റഫ്,വി കെ വിനോദ്,സി കെ കാസിം സുൽഫിക്കർ സഖാഫി,മുരളീധരൻ മാസ്റ്റർ,റഫീഖ് മാളിക,കപ്പ്യെടത്ത് ചന്ദ്രൻ,പി പ്രേമൻ_
_റീന പ്രകാശ്,ജുമാൻ_ _മാസ്റ്റർ,പി ജെ ജോസഫ്,എൻ എം മുഹമ്മദ് ഹാഷിർ,ടിറ്റോ തോമസ്,അബ്ദുസ്സലാം കൈരളി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് പോളി അബ്ദുൽ മജീദ് സ്വാഗതവും അനീസ് ഇന്റിമേറ്റ് നന്ദിയും പറഞ്ഞു.

എൻറെ മുക്കം സന്നദ്ധ സേന,രാഹുൽ ബ്രിഗേഡ്,എന്റെനെല്ലിക്കാപറമ്പ് സന്നദ്ധസേന,യൂത്ത് വിങ് മുക്കം യൂണിറ്റ്, തുടങ്ങിയ സന്നദ്ധ സംഘടനകളും.
അബ്ദു ചാലിയാർ എം ടി അസ്‌ലം ഹാരിസ് ബാബു നിസാർ,ഷമീർ ഒ കെ,അഷ്റഫ് മൊബൈൽ വേൾഡ് .ഫൈസൽ,കെ സി അഷ്റഫ്,നൂറുദ്ദീൻ.തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only