Apr 26, 2023

മലബാർ റിവർ ഫെസ്റ്റിവൽ: വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ആഗസ്റ്റിൽ


കോടഞ്ചേരി: അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാ​ഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ സംഘടിപ്പിക്കും.  കയാക്കിങ്ങിന്റെ സു​ഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. വയനാട് എം.പി, എം.എൽ.എ മാരായ പി.ടി.എ റഹീം, എം.കെ മുനീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മാസ്റ്റർ കെ.എം, ടൂറിസം ആന്റ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി.ബി നൂഹ് എന്നിവർ രക്ഷാധികാരികളും ചെയർപേഴ്‌സൺ ജില്ലാ കലക്ടർ എ ​ഗീതയുമാണ്.


കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only