പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതി പോലീസ് പിടിയിൽ. എറണാകുളം പച്ചാളം ചൈതന്യ വീട്ടിൽ വിനോദ് കുമാറാണ് (31) അറസ്റ്റിലായത്. പോക്സോ കേസിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്.
പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി ഓഫീസർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രതീഷ്, സി.പി.ഒ വിനീത്, വനിത സി.പി.ഒ ശ്യാമ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post a Comment