Apr 28, 2023

താമരശ്ശേരി രൂപത മുപ്പത്തിയേഴാം രൂപതാ ദിനാഘോഷംമരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തി


കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ 37 മത് രൂപത ദിനാഘോഷം  കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച്  നടത്തി


 രാവിലെ 9 മണിക്ക് പതാക ഉയർത്തലിനെ തുടർന്ന് കൃതജ്ഞത ബലി മാർ ജേക്കബ് തൂങ്കുഴി, മാർ റെമിജിയോസ്  ഇഞ്ചനാനിയിൽ, മാർ ജോസഫ് കുന്നത്ത്. 10 30 ന് എന്നിവർ ചേർന്ന് നടത്തി.

 വിവിധ  പ്രതിനിധി സമ്മേളനങ്ങൾ   പാരിഷ്  ഹാളിൽ മാർ വർഗീസ് ചക്കാലക്കൽ  മുഖ്യപ്രഭാഷണം നടത്തി തുടർന്ന് വൈദികരെയും സിസ്റ്റേഴ്സിനെയും ആദരിച്ചു.

  കോടഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ 
 താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ  മുഖ്യപ്രഭാഷണം ഫാ:ജോസഫ് കടുപ്പിൽ നടത്തി തുടർന്ന് അൽമായ പ്രതിനിധികളെ ആദരിച്ചു.

 ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചടങ്ങിൽ 
മുഖ്യപ്രഭാഷണം സിജോ ഇടയാലിൽ  മുൻ കേസിവൈഎം സംസ്ഥാന പ്രസിഡണ്ട് നടത്തി. തുടർന്ന്  യുവജനങ്ങളെ ആദരിച്ചു.

 സെന്റ് ജോസഫ് എൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ 
 മിഷൻ ലീഗ് അംഗങ്ങൾക്ക് ആയി  തോമസ് കല്ലറക്കൽ ക്ലാസ് നൽകി.

രൂപതാ ദിന പൊതുസമ്മേളനം
  കോടഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തി.പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ  മാർ അലക്സ് താരാമംഗലം നിർവഹിച്ചു. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച  യോഗത്തിൽ താമരശ്ശേരി വികാരി ജനറൽ മോൺ. ജോൺ ഒറവുങ്കര സ്വാഗതവും, സി. ഡെൽസി (എം എസ് എം ഐ) ആശംസയും, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മാർ ജേക്കബ് തുങ്കുഴിയും, മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ  മാർ അലക്സ് താരാമംഗലത്തെയും, കോഴിക്കോട് രൂപത അധ്യക്ഷൻ ഡോ. മാർ വർഗീസ് ചക്കാലക്കലിനെയും,  മാർ ജോസഫ് കുന്നത്തിനെയും,
 ദീപിക മാനേജിങ് ഡയറക്ടർ ഫാ: ബെന്നി മുണ്ടനാട്ടിനെയും ചടങ്ങിൽ ആദരിച്ചു.

 താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എഴുതിയ പുസ്തകമായ വി. ഫ്രാൻസിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ ജേക്കബ്  തൂങ്കുഴി കോഴിക്കോട് രൂപത അധ്യക്ഷൻ ഡോ. മാർ വർഗീസ് ചക്കാലക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. തുടർന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ റൂബി ലോക പ്രകാശനം നടത്തി.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും  നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only