മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആനയാംകുന്ന് അംഗനവാടിക്ക് സമീപം തോട് വൻ തോതിൽ കൈയ്യേറി സ്വകാര്യ വ്യക്തി മതിൽ കെട്ടുന്നു. പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമുൾപ്പെടെ ഉൾപെടെയുളളവർക്ക് പരാതി നൽകിയെങ്കിലും ഇവർ കയ്യേറ്റ കാർക്ക് കൂട്ടുനിൽക്കുന്നതായ് വ്യാപക പരാതി ഉയർന്നു. UDF ഭരണ സമിതി വന്ന ശേഷം പഞ്ചായത്തിൽ വ്യാപകമായ കൈയ്യേറ്റം നടക്കുകയാണ്. ചെറുപുഴയും, തോടുകളും, റോഡുമെല്ലാം സ്വകാര്യ വ്യക്തികൾ കൈയ്യേറിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണ സമിതി നാട് കൊള്ള ചെയ്യുകയാണെന്ന് LDF മെമ്പർ മാർ പറഞ്ഞു. കുറ്റ കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു കെയ്യറ്റം അടിയന്തിരമായ് പൊളിച്ച് മാറ്റണമെന്നു സ്ഥലം സന്ദർശിച്ച ഇടതുപക്ഷ മുന്നണി മെമ്പർമാരായ കെ.പി ഷാജി, കെ ശിവദാസൻ എം ആർ സുകുമാരൻ , ഇ. അജിത്, കെ.കെ.നൗഷാദ് എന്നിവർ പറഞ്ഞു.
Post a Comment