Apr 26, 2023

യു ഡി എഫ് ധർണ്ണ സംഘടിപ്പിച്ചു


ഓമശ്ശേരി:കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ഓമശ്ശേരി പഞ്ചായത്ത്‌ യു ഡി എഫ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി പി പി കുഞ്ഞായിൻ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്‌ യു ഡി എഫ് ചെയർമാൻ കെ പി അഹമ്മദ്‌ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ പി വി സാദിക്ക് സ്വാഗതം പറഞ്ഞു.

നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ കെ കെ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് നാഷണൽ കമ്മിറ്റി അംഗം ആഷിഖ് ചെലവൂർ മുഖ്യഅഥിതിയായി,യു കെ ഹുസൈൻ,ഒ എം ശ്രീനിവാസൻ,പി അബ്ദുൽ നാസർ, പി പി കുഞ്ഞമ്മദ്,ആഗസ്ത്യൻ ജോസഫ് കണ്ണേയത്ത് , സി കെ കുട്ടിയസ്സൻ,ടി എൻ അബ്ദു റസാക്ക് പി കെ ഗംഗാധരൻ ,രാധാമണി ടീച്ചർ,ടി സി ഇബ്രാഹിം, സി കെ റസാക്ക് മാസ്റ്റർ, അഷ്‌റഫ്‌ കൂടത്തായി ,മുനവർ സാദത്ത്,പി വി സാദിക്ക് സക്കീർ പുറായിൽ ,ഷഹന എസ് പി,ഫാത്തിമ അബു,യൂനുസ് അമ്പലക്കണ്ടി, സൈനുദ്ധീൻ കൊളത്തക്കര,കരുണാകരൻ മാസ്റ്റർ, ,ശരീഫ് വെളിമണ്ണ,അനീസ്,ഒ പി സുഹറ,സീനത്ത് തട്ടാഞ്ചേരി,അശോകൻ,, കോമളവള്ളി തുടങ്ങിയവർ സംസാരിച്ചു


ഫോട്ടോ. ഓമശ്ശേരി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി പി പി കുഞ്ഞായിൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only