Apr 26, 2023

ക്വാറി സമരം പിന്‍വലിച്ചു


സംസ്ഥാനത്തെ ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി സര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. റോയല്‍റ്റി നിരക്കുകളില്‍ വരുത്തിയ വര്‍ധനവില്‍ മാറ്റമുണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.


റോയല്‍റ്റി വര്‍ധനവിന് ആനുപാതികമായ നിരക്കിനപ്പുറം ഉല്‍പ്പന്ന വില ഉയര്‍ത്താന്‍ അനുവദിക്കില്ല. ഏപ്രില്‍ 1 ന് മുന്‍പുള്ള കുറ്റകൃത്യങ്ങളില്‍ അദാലത്തുകള്‍ നടത്തി പഴയ ചട്ടപ്രകാരം തീര്‍പ്പു കല്‍പ്പിക്കാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വിലനിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനും ഭാവിയില്‍ വില നിര്‍ണ്ണയ അതോറിറ്റി രൂപീകരിക്കും. കോമ്പസ് സോഫ്റ്റ് വെയറിലെ പരിഷ്‌കരണം പൂര്‍ത്തിയാക്കുന്നതുവരെ ഓഫീസുകളില്‍ നിന്ന് നേരിട്ട് പാസ് നല്‍കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റവന്യൂ മന്ത്രിയുമായി പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ക്വാറി ഉടമകള്‍ ഉന്നയിച്ച മറ്റ് പ്രായോഗിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പി.രാജീവ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only