Apr 28, 2023

ഒരുമയുടെ പലമ' ഓമശ്ശേരിയിൽ സി.ഡി.എസ്‌.വാർഷികത്തിന്‌ ഉജ്ജ്വല തുടക്കം;നാളെ സമാപിക്കും.


ഓമശ്ശേരി:ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ്‌.സംഘടിപ്പിക്കുന്ന ദ്വിദിന വാർഷികാഘോഷങ്ങൾക്ക്‌ (അരങ്ങ്‌ 2023-ഒരുമയുടെ പലമ)ഓമശ്ശേരിയിൽ ഉജ്ജ്വല തുടക്കം.കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,സീനത്ത്‌ തട്ടാഞ്ചേരി,പി.എസ്‌.ശോഭേഷ്‌(കുടുംബശ്രീ) എന്നിവർ പ്രസംഗിച്ചു.ഏഷ്യാനെറ്റ്‌ സ്റ്റാർ സിംഗർ ഫെയിമായ ബാലഗായിക വേദലക്ഷ്മി ഗാനമാലപിച്ചു.സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി സ്വാഗതവും വൈസ്‌ ചെയർപേഴ്സൺ ഷീല അനിൽ കുമാർ നന്ദിയും പറഞ്ഞു.


ആദ്യദിനത്തിൽ സ്റ്റേജിതര കലാമൽസരങ്ങളാണ്‌ അരങ്ങേറിയത്‌.കുടുംബശ്രീ 'ബാലസഭ'കളുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ വിവിധ മൽസരങ്ങളിൽ നിരവധി പേർ പങ്കാളികളായി.കൊളാഷ്‌,ചിത്രരചന(പെൻസിൽ,ജല ഛായം),കഥാരചന,കവിതാ രചന മൽസരങ്ങളാണ്‌ നടന്നത്‌.കൊച്ചു വിദ്യാർത്ഥികളുടെ കരാട്ടെ പ്രദർശനവും അരങ്ങേറി.നാളെ (ശനി) രാവിലെ 8.30 ന്‌ സ്റ്റേജിന മൽസരങ്ങൾക്ക്‌ തുടക്കമാവും.19 വാർഡുകളിലെ എ.ഡി.എസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൽസരാർത്ഥികൾ പരിപടിയിൽ മാറ്റുരക്കും.തിരുവാതിര,മാപ്പിളപ്പാട്ട്‌,സംഘനൃത്തം,ലളിത ഗാനം,നാടൻ പാട്ട്‌,നാടോടി നൃത്തം,കവിതാ പാരായണം,പ്രച്ഛന്ന വേഷം,ഒപ്പന,പ്രസംഗം എന്നീ ഇനങ്ങളിലാണ്‌ മൽസരങ്ങൾ നടക്കുന്നത്‌.വൈകു:5 മണിക്ക്‌ വാർഷികാഘോഷങ്ങളുടെ സമാപനം ഓമശ്ശേരി ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യും.മൽസര ജേതാക്കൾക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരങ്ങൾ കൈമാറും.ജില്ലാ-ബ്ലോക്‌-ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും വിവിധ കലാ പ്രതിഭകളും പങ്കെടുക്കും.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ്‌.ദ്വിദിന വാർഷികാഘോഷങ്ങൾ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only