Apr 16, 2023

കക്കാടംപൊയിൽ അജ്ഞാത ജീവിയുടെ ആക്രമണം: പശുകിടവ് ചത്തു.


കക്കാടംപൊയിൽ:അജ്ഞാത ജീവിയുടെ ആക്രമത്തിൽ പശുകിടവ് ചത്ത നിലയിൽ.

ഇന്ന് പുലർച്ചെയാണ് കക്കാടംപൊയിൽ അങ്ങാടിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടി ഇട്ടിരുന്ന പശുകിടാവിനെ അജ്ഞത ജീവി ആക്രമിച്ചത്.

ഈ സമയം ഇത് വഴി വാഹനത്തിൽ വന്ന വ്യക്തി സംഭവം കണ്ട് ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് അജ്ഞതാ ജീവി സമീപത്തെ പൊന്തകാടിലേക്ക് ഓടി മറഞ്ഞു.

ആക്രമത്തിൽ കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റ പശുകിടാവ് പിന്നിട് ചത്തു.

രണ്ട് ദിവസം മുമ്പ് പുലി എന്ന് സംശയിക്കുന്ന ജീവിയെ സംഭവസ്ഥലത്തിന് സമീപം നാട്ടുകാര നായ വ്യക്തി കണ്ടിരുന്നു.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

അജ്ഞതാ ജീവിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only