പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍.
ചണ്ഡിഗഡിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാൾ നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ അഭാവത്തിലായിരുന്നു ഇയാളുടെ ക്രൂരത.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
നിരവധി തവണ മകളെ ബലാത്സംഗത്തിനിരയാക്കിയതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരുതവണ മകളെ പീഡിപ്പിക്കുന്നത് കണ്ട് നേരിട്ട് പിടികൂടിയതായും യുവതി പൊലീസിനോട് പറഞ്ഞു.
പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് വീട്ടിലെത്തുമെന്നറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.
Post a Comment