റായ്പൂർ: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് വരനും സഹോദരനും മരിച്ച സംഭവത്തിൽ വഴിത്തിരിവ്.
സ്ഫോടക വസ്തുക്കൾ നിറച്ച
ഹോം തിയേറ്റർ വധുവിന്റെ മുൻ കാമുകനാണ് സമ്മാനിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച ഛത്തീസ്ഗഢിലെ കവാർഡയിലാണ്
സംഭവം നടന്നത്. 22കാരനായ ഹെമേന്ദ്ര മെരാവി, സഹോദരൻ രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്.
ഏപ്രിൽ ഒന്നിനാണ് ഹെമേന്ദ്ര
വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും വിവാഹത്തിന് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച ഹോം തിയേറ്റർ
പ്രവർത്തിപ്പിക്കാനായി ഹെമേന്ദ്ര കണക് ശേഷം സ്വിച്ച് ഓണാക്കിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഹെമേന്ദ്ര
സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേർ നിലവിൽ ചികിത്സയിലാണ്.
സ്ഫോടനത്തിൽ ഹോം തീയേറ്റർ സൂക്ഷിച്ചിരുന്ന റൂമിലെ ഭിത്തിയും മേൽക്കൂരയും തകർന്നിരുന്നു. ഹോം തിയേറ്ററിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നതായി
അന്വേഷണത്തിൽ പോലീസ്
കണ്ടെത്തിയിരുന്നു. തുടർന്ന് സമ്മാനങ്ങൾ
നൽകിയവരുടെ വിവരങ്ങൾ
ചെയ്ത വൻ
പരിശോധിച്ചപ്പോഴാണ് ഹോം തിയേറ്റർ നൽകിയത് വധുവിന്റെ മുൻ കാമുകൻ സർജു ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം
കാമുകി മറ്റൊരാളെവിവാഹം ചെയ്തതിന്റെ ദേഷ്യത്തിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച് ഹോം തിയേറ്റർ സമ്മാനിച്ചതെന്ന് ഇയാൾ പറഞ്ഞു. സർജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post a Comment