കുമാരനെല്ലൂർ മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഷിഹാബ് തങ്ങൾ, ടി.പി കുഞ്ഞിമുഹമ്മദ് ഹാജി അനുസമരണവും പെരുന്നാൾ കിറ്റ് വിതരണവും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എ. കെ സാദിഖ് നിർവഹിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.ടി സൈദ് ഫസൽ എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ് സ്വാതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം സുബൈർ ബാബു ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി ട്രഷറർ ഗസീബ് ചാലൂളി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് അലി, അസീസ് ഒളകര, ടി.പി മമ്മുപ്പൊക്കർ, ടി മൊയ്തീൻ കോയ, കെ.ടി മുനവ്വിർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.പി ജബ്ബാർ സ്വാഗതവും കുമാരനെല്ലൂർ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു.കെ അംജദ് ഖാൻ നന്ദി പറഞ്ഞു.
Post a Comment