തിരുവമ്പാടി, ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി റോഡിലെ തുരങ്ക പാതയായ സ്വപ്ന പദ്ധതിക്ക് ആദ്യമായി ബഡ്ജറ്റ് പ്രസംഗത്തിൽ രണ്ട് കോടി രൂപ ഉൾപ്പെടുത്തുകയും, സാദ്ധ്യതാ പഠനത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്ത ധനകാര്യ മന്ത്രി കെ എം മാണിയുടെ പേര് തുരങ്ക പാതയ്ക്ക് നൽകുന്നതിനുള്ള ശ്രമമുണ്ടാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) തിരുവമ്പാടി മണ്ഡലം ഏകദിന പഠന ക്യാമ്പ് പ്രമേയം വഴി ആവശ്യപ്പെട്ടു. വിവിധ കേന്ദ്ര അതുമതികൾ ലഭിച്ചിട്ടും ഭൂമി ഏറെറടുക്കൽ നടപടി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ഉദ്ദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയം സർക്കാർ നയത്തിന് വിരുദ്ധമാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. തുരങ്കപാതയുടെ ഉത്ഭവ സ്ഥലമായ മറിപ്പുഴയിൽ കൂടിയ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം പോൾസൺ,മാത്യു ചെമ്പോട്ടിക്കൽ, സിജോ വടക്കേൻ തോട്ടം, ജോസ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ , സണ്ണി കുന്നും പുറത്ത്, ശ്രീധരൻ പുതിയോട്ടിൽ, അനേക് തോണിപ്പാറ, സണ്ണി പുതുപറമ്പിൽ , നാരായണൻ മുട്ടുചിറ, സെബാസ്റ്റ്യൻ ഞാറക്കാട്ട്, തോമസ് തുറു വേലിൽ, സുനിൽ തട്ടാരുപറമ്പിൽ, സന്തോഷ് ആന്റണി, ബെന്നി കാരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Post a Comment