മലപ്പുറം: ചങ്ങരംകുളത്തിന് സമീപം ക്വാർട്ടേഴ്സിനുള്ളിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടുകാരായ പവൻകുമാറും(30) ഭാര്യയെയുമാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളത്തിന് സമീപം നന്നംമുക്ക് തെരിയത്താണ് സംഭവം.
രണ്ടാഴ്ച മുമ്പാണ് ഇവിടെ താമസമാക്കിയത്. ജെസിബി ഓപ്പറേറ്റർ ആണ് മരിച്ച പവൻകുമാർ. മൃതദേഹങ്ങൾക്ക് നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികബാധ്യതയാകാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുണ്ട്.
Post a Comment