മുക്കം : പതിനൊന്ന് മണിയോടെ കാരശ്ശേരി പഞ്ചായത്തിലെ ചോണാട് തേക്കുംകേണ്ടി റഫീഖ് (38) എന്നയാളാണ് സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയത്. 35 അടിയോളം താഴ്ചയുള്ള കിണർ നന്നാക്കി തിരിച്ചു കയറാൻ പറ്റാതെ വന്നപ്പോൾ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ആളെ രക്ഷപ്പെടുത്തുകയായിരുന്നു. സേനാംഗങ്ങളായ കെ. നാസർ, കെ. സിന്തിൽ കുമാർ, കെ. ടി. ജയേഷ്, കെ. എ. ഷിംജു, ഒ. അബ്ദുൽ ജലീൽ, കെ. പി. അമീറുദ്ധീൻ, നജ്മുദ്ധീൻ ഇല്ലത്തൊടി, ചാക്കോ ജോസഫ്, സി. എഫ്. ജോഷി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment