കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്.ഡ്രെയിനേജ്,അൻപതോളം കലുങ്കുകൾ,4 പാലങ്ങൾ,പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത,റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി.കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്.തുരങ്കപാത സമീപന റോഡുകൂടിയായതിനാൽ വളരെ പ്രധാന്യമുള്ള റോഡാണിത്.ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 03.05.2023 നും ടെക്‌നിക്കൽ ബിഡ് ഓപ്പൺ ചെയ്യുന്നത് 06.05.2023 നുമാണ്.
സ്‌നേഹപൂർവ്വം
ലിന്റോ ജോസഫ്
എം.എൽ.എ,തിരുവമ്പാടി
Post a Comment