Apr 11, 2023

കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ കാരശ്ശേരി സ്വദേശിയായ ബാലൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു


മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (9) വയസ്സ് എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു . മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട് . മൃദദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറീയിച്ചു. .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only