Apr 25, 2023

കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.


കൂടരഞ്ഞി : കേന്ദ്ര - കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്തു കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധർണയും സംഘടിപ്പിച്ചു.

സൗജന്യ നിരക്കിലുള്ള വൈദ്യുതിയും കുടിവെള്ളവും സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും അന്താരാഷ്ട നിലവാരത്തിലുള്ള സർക്കാർ സ്കൂളുകളും പോലെയുള്ള നിരവധിയായ ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ഡൽഹിയിലേയും പഞ്ചാബിലേയും ആം ആദ്മി പാർട്ടി സർക്കാർ കേരളവും മാതൃകയാക്കണമെന്നും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

ജോണി പോൾ, മനു പൈമ്പിള്ളിൽ, സണ്ണി വി.ജോസഫ്, ജയിംസ് മറ്റത്തിൽ, ഷരീഫ് ചേന്ദമംഗലൂർ, ആംബ്രോസ് കൂടരഞ്ഞി, സെബാസ്റ്റ്യൻ കാക്യാനിയിൽ ബൈജു വരിക്കയാനി എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only