മുക്കം: കക്കാട് അൽ ജനകീയ കമ്മിറ്റി സംഘടിപ്പിച്ച `ഇരുവഞ്ഞി ഫെസ്റ്റ്´ പ്രാദേശിക ജലോത്സവത്തിൽ കല്ലടയിൽ ചുണ്ടന് വിജയം.
കക്കാട് മാളിയേക്കൽ കടവിൽ നടന്ന മത്സരത്തിൽ
സുനു ഇൻഡസ്ട്രിയൽ കൊടിയത്തൂർ രണ്ടാം സ്ഥാനവും വര കക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധിപേർ മത്സരം കാണാൻ പുഴയുടെ ഇരുവശങ്ങളിലും ഒത്തുകൂടിയിരുന്നു.
12 ഓളം പ്രാദേശിക ടീമുകൾ പങ്കെടുത്ത ജലോത്സവത്തിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിർവഹിച്ചു. സമ്മാനദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഏടത്തിൽ ആമിന, മുഹമ്മദ് മാസ്റ്റർ, അബ്ദു മാസ്റ്റർ മുതലായവർ സന്നിഹിതരായിരുന്നു.മുക്കം ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം ജലോത്സവം പൂർത്തിയാകും വരെ സുരക്ഷയൊരുക്കി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Post a Comment