മുക്കം ∙ കൊയ്ത്ത് കഴിഞ്ഞ വയലുകളിൽ നിന്ന് വ്യാപകമായി പ്രാവുകളെ പിടികൂടി കൊന്നു കടത്തി കൊണ്ടുപോകുന്നതായി പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി, ചെറുവാടി, പന്നിക്കോട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് പ്രാവുകളെ വലയിട്ട് പിടികൂടി കൊന്ന് കൊണ്ടുപോകുന്നതായി പരാതി ഉയർന്നത്. നാട്ടുകാർ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഇല്ല. കൊയ്ത്തു കഴിഞ്ഞ വയലുകളിലെത്തുന്ന പ്രാവുകളാണ് ഇരയാവുന്നത്. പന്നിക്കോട്ടും പരിസരത്തും തമ്പടിച്ച സംഘമാണ് പ്രാവുകളെ പിടികൂടി കൊല്ലുന്നതിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കാരക്കുറ്റി ഭാഗത്തു നിന്ന് നൂറോളം പ്രാവുകളെ പിടികൂടി കൊന്നതായി പറയപ്പെടുന്നു.
Post a Comment