May 22, 2023

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, നടി ദര്‍ശന


തിരുവനന്തപുരം: 2022 ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) മികച്ച നടി.സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് സമ്മാനിക്കും.

തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.


അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ട യ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ യിച്ചത്.

മറ്റ് അവാര്‍ഡുകള്‍ രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മ്മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)ബാലതാരം: മാസ്റ്റര്‍ ആകാശ്‌രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍) തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍) പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍) പിന്നണി ഗായകന്‍ : കെ.എസ് ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ…ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍…ചിത്രം: മാടന്‍)പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)ഛായാഗ്രാഹകന്‍ : അബ്രഹാം ജോസഫ് (ചിത്രം: കുമാരി)ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണന്‍ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയന്‍കുഞ്ഞ്) കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)ബാലചിത്രം: ഫൈവ് സീഡ്‌സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി) ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്) അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)നവാഗത പ്രതിഭകള്‍ : സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only