മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് സ്ഥിതി ചെയ്യുന്ന സർക്കാർ ഹോമിയോ ആശുപത്രിക്കും ഓട്ടിസം സെൻ്ററിനും സുരക്ഷയും സൗന്ദര്യവുമൊരുക്കി ചുറ്റുമതിൽ യാഥാർത്ഥ്യമായി. 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.നേരത്തെ ഓട്ടിസം സെൻ്ററിൻ്റെയും ഹോമിയോ ആശുപത്രിയുടേയും മുറ്റം ഇൻറർലോക്ക് ചെയ്യൽ, കുടിവെള്ളത്തിനായി കിണർ, ആധുനിക രീതിയിലുള്ള ശൗചാലയങ്ങൾ എന്നിവയും ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് യാഥാർത്ഥ്യമാക്കിയിരുന്നു. പമ്പ് സെറ്റ് ഉൾപ്പെടെയുള്ളവ ആശുപത്രി വികസന ഫണ്ടുപയോഗിച്ചും യാഥാർത്ഥ്യമാക്കി.
ചുറ്റുമതിലിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ഹോമിയോ മെഡിക്കൽ ഓഫീസർ ഗീത, പി.അബ്ദു, നജീബ് ചാലിക്കുളം, യു.പി നിസാർ,
മാധവൻ കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം: ചുറ്റുമതിലിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിക്കുന്നു
Post a Comment