May 10, 2023

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (KKASS) നേതൃത്വത്തിൽ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു


താമരശ്ശേരി :കോഴിക്കോട് ജില്ലയിലെ കർഷക പ്രതിനിധികളെ ഒരുമിച്ച് ചേർത്തുകൊണ്ട് കർഷക കൺവെൻഷൻ നടത്തി.

മലയോര കർഷകർ ഒന്നിച്ച് ഇടപെട്ടതുകൊണ്ട് നേടിയതാണ് സുപ്രീംകോടതി ബഫർ സോൺ വിധി  കുറയെങ്കിലും കർഷകർക്ക് അനുകൂലമായി വന്നതെന്നും, ഈ വിധി  മലയോര ജനതയ്ക്ക്
പൂർണമായും അനുകൂലമാകണമെങ്കിൽ സംസ്ഥാന സർക്കാർ  കേന്ദ്രസർക്കാരിന് കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും,.അതിനായി കർഷക സംഘടനകൾ ഒരുമിക്കണമെന്നും,സർക്കാർ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും മലയോരത്തുനിന്ന് അതിശക്തമായ സമരം ഉയരുമെന്നും  യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള കർഷക അതിജീവന സംയുക്ത സമിതി(KKASS )സംസ്ഥാന രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.

വന്യമൃഗ ശല്യം, ബഫർ സോൺ, ESA  എന്നീ വിഷയങ്ങളിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായി ഇടപെടണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന  വൈസ് ചെയർമാൻ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു.

ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം, അഡ്വക്കേറ്റ് സുമിൻ എസ് നെടുങ്ങാടൻ, ടോണി സണ്ണി,തോമസ് വെളിയംകുളം , അഗസ്റ്റിൻ പുളിക്കകണ്ടം,ബാബു പുതുപറമ്പിൽ,ബാബു പൈകയിൽ,ജോൺസൺ പുകമല,ജിജോ വട്ടോത്ത്,ലൈജു അരീപ്പറമ്പിൽ,സലിം പുല്ലടി,കുര്യൻ ചെമ്പനാനി,ജോസഫ് തിരുവമ്പാടി,മാർഗരറ്റ് ബോബി,സെമിലി സുനിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only