ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കോടഞ്ചേരി ടൗണിൽ സംഘടിപ്പിച്ചു.
വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ,ഗവൺമെൻറ് കോളേജിലെ എൻസിസി കേഡറ്റുകൾ എന്നിവരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വികസനകാര്യ സ്റ്റാൻഡിങ്ങും ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലയിൽ, ഷാജു ടി പി വെട്ടിക്കാമലയിൽ, ഷാജി മുട്ടത്ത്, ലീലാമ്മ കണ്ടത്തിൽ , സിസിലി ജേക്കബ് കോട്ടുപ്പള്ളി, ചാൾസ് തൈയ്യിൽ, ബിന്ദു ജോർജ്, ചിന്നമ്മ വായിക്കാട്ട്, സൂസൻ കേഴപ്ലാക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെപി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ തോമസ് മാത്യു, ശാലു പ്രസാദ്, ജെ എച്ച് ഐ മീത്ത് മോഹൻ, വി.ഇ.ഒ വിനോദ് വർഗീസ്, ഫസീല,ഗവൺമെൻറ് കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ കേഡറ്റുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വിനോദ സഞ്ചാരികളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.കര മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ കർക്കശമാക്കുമെന്നും അറിയിച്ചു.
Post a Comment